കടുമേനി ∙ ചുമട്ടുതൊഴിലാളിയുടെ വേഷം താൽക്കാലികമായി അഴിച്ചുവച്ചാണ് കടുമേനിയിലെ പി.കെ.രാഘവൻ ഇക്കുറി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി (17) വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ രാഘവൻ 1996 മുതൽ കടുമേനി ടൗണിൽ ചുമട്ടുതൊഴിലാളിയാണ്.
ഈ കാലയളവിൽ നാട്ടുകാരുമായി ഉണ്ടാക്കിയെടുത്ത സ്നേഹബന്ധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമാണ്. 10 വർഷമായി സിപിഎം പട്ടേങ്ങാനം ബ്രാഞ്ച് സെക്രട്ടറിയുമാണ്.
പാർട്ടി പരിപാടികളുണ്ടാകുമ്പോൾ തൊഴിൽ മേഖലയിൽനിന്നും ലീവെടുത്താണ് പങ്കെടുക്കാറുള്ളത്. വാർഡ് സമിതികളിൽ സജീവമായി ഇടപെടാറുണ്ട്.
പൊതുപ്രവർത്തനത്തിനും പാർട്ടി പരിപാടികൾക്കുമാണ് മുൻഗണന നൽകാറുള്ളതെന്ന് ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൊഴിൽ മേഖലയിൽനിന്നും ലീവെടുത്തിട്ടുണ്ട്.
ഗിരിജയാണ് ഭാര്യ. 2 മക്കളുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

