തൃക്കരിപ്പൂർ ∙ തകർന്ന റോഡിൽ ഓടിയോടി ഇരുചക്രവാഹനത്തിന്റെയും തന്റെയും നടുവൊടിഞ്ഞെന്നു സയ്യിദ് എം.വലിയപറമ്പ്. ജോലി സ്ഥലമായ തൃക്കരിപ്പൂരിലേക്ക് വലിയപറമ്പിൽ നിന്നു ദിനവും തകർന്ന റോഡിലൂടെ ഓടുമ്പോൾ വാഹനം ഇടക്കിടെ പ്രതിഷേധിച്ച് കിടപ്പിലാകുന്നതായും പ്രതിഷേധിക്കുകയല്ലാതെ മാർഗമില്ലെന്നും സയ്യിദ്.
തകർന്ന ഇരുചക്രവാഹനത്തിനു മുന്നിൽ പ്ലക്കാർഡ് സ്ഥാപിച്ചു തള്ളി നീക്കിക്കൊണ്ടായിരുന്നു പ്രതിഷേധം.
വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലെക്കാട് റോഡിന്റെ പ്രധാന ഭാഗം മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് വലിയപറമ്പ്.
പ്രവേശന കവാടമായ ഇടയിലെക്കാട് റോഡിന്റെ തകർച്ച പ്രദേശത്തെ യാത്രക്കാരെ മാത്രമല്ല, വിനോദസഞ്ചാരികളെയും വല്ലാതെ വലയ്ക്കുന്നുണ്ട്. മെക്കാഡം ടാറിങ്ങിന് അനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിച്ചില്ല.
തൃക്കരിപ്പൂർ പഞ്ചായത്തിനു അതിരിടുന്ന ഇടയിലെക്കാട് ബണ്ട് മുതൽ വലിയപറമ്പ് പാലം വരെ റോഡ് തകർന്നിട്ടുണ്ട്. വാഹനങ്ങളും യാത്രക്കാരും നന്നേ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്.ജനങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് സ്കൂട്ടർ തള്ളിയുള്ള സമരമുഖം തുറന്നതെന്നു സയ്യിദ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]