തലപ്പാടി ∙ കേരള–കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെ അടിസ്ഥാന സൗകര്യമില്ലാത്തത് യാത്രക്കാർക്കു ദുരിതമാകുന്നു. അതിർത്തിയിലെ ആദ്യ ബസ് സ്റ്റോപ് ആയിട്ടും യാതൊരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല.
കർണാടകയിലെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങൾ, കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കും കാസർകോട്, മഞ്ചേശ്വരം, കുമ്പള, ഉപ്പള എന്നിവിടങ്ങളിലേക്കു പോകേണ്ട നൂറുകണക്കിനു യാത്രക്കാരാണ് വെയിലും മഴയുമേറ്റ് പാതയോരത്ത് നിൽക്കുന്നത്.
പാതയോരത്ത് ബസ് കാത്തുനിൽക്കുന്നത് അപകടഭീഷണിയാകുന്നു.
ദേശീയപാതയോരത്തു തന്നെയാണ് ബസുകളിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ചില ഉൾപ്രദേശത്തെ യാത്രക്കാർക്ക് ബസ് എത്തുന്നതു വരെ കാത്ത് നിൽക്കുന്നതും പാതയോരത്താണ്.
കിലോമീറ്ററുകൾ മണിക്കൂർ വരെ യാത്ര ചെയ്ത് എത്തുന്നവർക്ക്. മഞ്ചേശ്വരം പഞ്ചായത്തിന്റെ പരിധിയിൽപെടുന്ന ഭാഗമാണ്. കേരള–കർണാടക സർക്കാരുകൾ ചേർന്നു എല്ലാ സൗകര്യത്തോടും കൂടിയ ബസ് സ്റ്റാൻഡ് തലപ്പാടിയിൽ പണിയുമെന്നു കർണാടക സ്പീക്കർ യു.ടി.
ഖാദർ അന്നു ജന്മനാട്ടിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു.എന്നാൽ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായില്ല. ദേശീയപാത ആറുവരി ആക്കിയതോടെ മറ്റു വാഹനത്തിന്റെ വേഗവും കൂടി.
തലപ്പാടിയിൽ അടുത്തിടെ ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വന്ന ബസ് കാത്തുനിൽക്കുന്നവരുടെ മേലിലേക്ക് കയറിയിരുന്നു.
ഇരു സർക്കാരുകളും യോജിച്ച് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]