
തൃക്കരിപ്പൂർ∙ ഉദിനൂർ റെയിൽവേ ഗേറ്റിൽ റെയിൽവേ മേൽപാലം പണിയുന്നതിനു മുന്നോടിയായി ആർബിഡിസികെയുടെ നേതൃത്വത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയതിനു പിന്നാലെ തൃക്കരിപ്പൂരിലെ തങ്കയം– ഇളമ്പച്ചി പാതയിലെ രാമവില്യം റെയിൽവേ ഗേറ്റിലും ഒളവറ ഗേറ്റിലും മേൽപാലം നിർമിക്കുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു.2 റെയിൽവേ ഗേറ്റിലും മേൽപാലം പണിയുന്നതിനുള്ള ടെൻഡർ നടപടി ആയിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി ഇന്നലെ മണ്ണ് പരിശോധന തുടങ്ങി. ഭൂമി ഏറ്റടുക്കുന്നതിനു രൂപരേഖ തയാറാക്കുന്നതിനാണ് മണ്ണുപരിശോധന നടത്തുന്നത്.
മണ്ണുപരിശോധന നേരത്തെ ഒരുവട്ടം നടത്തിയതാണ്.
സംസ്ഥാന സർക്കാരിന്റെ കെ റെയിൽ കോർപറേഷനാണ് 2 മേൽപാലങ്ങളും നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കമ്പനിയ്ക്കാണ് നിർമാണ ചുമതല.
തൃക്കരിപ്പൂരിൽ പ്രഖ്യാപിച്ച 5 മേൽപാലങ്ങളിൽ തെക്കുഭാഗത്തു കിടക്കുന്ന രണ്ടെണ്ണമാണിത്. ബീരിച്ചേരി, വെള്ളാപ്പ് ജംക്ഷൻ, ഉദിനൂർ എന്നിവയാണ് മറ്റുള്ളവ.സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി ഉപ്പുകുറുക്കൽ സമരം നടത്തിയ ഉളിയം കടവിലേക്ക് നീളുന്നതാണ് ഒളവറ റെയിൽവേ മേൽപാലം.
സ്വാതന്ത്ര്യ സമര സ്മാരകമായി പദ്ധതികൾ വേണമെന്ന ആവശ്യത്തിൽ പ്രധാനമായിരുന്നു ഒളവറ മേൽപാലം.
ഒളവറ ഗേറ്റിൽ 15.9 കോടി രൂപയും രാമവില്യം ഗേറ്റിൽ 15. 6 കോടി രൂപയുമാണ് നിർമാണ ചെലവ്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചാൽ മാത്രമേ നിർമാണ ചെലവിന്റെ വ്യക്തമായ രൂപം ലഭിക്കൂ.
തൃക്കരിപ്പൂരിന്റെ മുഖഛായ പാടെ മാറ്റുന്നതാണ് റെയിൽവേ മേൽപാലങ്ങൾ.നാടിന്റെ വികസനത്തെ വരിഞ്ഞുമുറുക്കിയ 5 റെയിൽവേ ഗേറ്റുകളിലും പ്രഖ്യാപിച്ച മേൽപാലങ്ങൾ യാഥാർഥ്യമായാൽ നാട് വികസനത്തിലേക്കു വൻകുതിപ്പ് നടത്തും. 3 മേൽപാലങ്ങൾക്ക് എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി കിഫ്ബിയിൽ 98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]