
27ന് ജില്ലയിൽ പ്രാദേശിക അവധി
കാസർകോട്∙ ഗണേശ ചതുർഥി പ്രമാണിച്ച് 27ന് കാസർകോട് ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സൗഹൃദ യോഗാമത്സരം
കാഞ്ഞങ്ങാട്∙ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, തത്വമസി യോഗ പ്രകൃതി ചികിത്സാ കേന്ദ്രം, ഗീതാഞ്ജലി യോഗ നേച്ചർ ലൈഫ്, നെഹ്റു കോളജ് ആന്റി നർകോട്ടിക് സെൽ എന്നിവ ചേർന്നു ലഹരി വിരുദ്ധ സൗഹൃദ യോഗാ മത്സരം നടത്തും.
9ന് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലാണ് മത്സരം. 10–20, 21–30, 31–40, 41ന് വയസ്സിന് മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
താൽപര്യമുള്ളവർ 5ന് മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ: 9847943314, 9897 563289.
യോഗം ഇന്ന്
നീലേശ്വരം ∙ നഗരസഭാ ഭരണസമിതി േയാഗം ഇന്ന് 2:30ന് മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടക്കുമെന്നു ചെയർപഴ്സൻ ടി.വി.ശാന്ത അറിയിച്ചു.
ഭജന സങ്കീർത്തന പദയാത്ര നാളെമുതൽ
കാസർകോട് ∙ മല്ലികാർജുന ക്ഷേത്രത്തിൽ സാർവജനിക് ഗണേശോത്സവത്തിന്റെ സപ്തതി ഉത്സവ ഭാഗമായി കുമ്പള സീമയുടെ നാലു ക്ഷേത്രങ്ങളിലേക്ക് ഭജന സങ്കീർത്തന പദയാത്ര നടത്തും.അഡൂർ മഹാലിംഗേശ്വര ക്ഷേത്രം, മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, മുജങ്കാവ് പാർഥസാരഥി ക്ഷേത്രം, കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. നാളെ പുലർച്ചെ അഞ്ചിന് കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിലെത്തും.10 ന് പുലർച്ചെ അഞ്ചിന് മല്ലികാർജുന ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച് മധൂർ, മുജംകാവ് വഴി കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]