തൃക്കരിപ്പൂർ ∙ രാമവില്യം കഴകത്തിൽ 4 മുതൽ 11 വരെ 8 നാളുകളിൽ നടത്തുന്ന പാട്ടുത്സവത്തിനു നിലമൊരുക്കാനുള്ള ‘നിലംപണി’ ആവേശകരമായി നടത്തി. മുന്നോടിയായി ’ഓലയും കുലയും കൊത്തി’യതിനു ശേഷമുള്ളതാണ് വാല്യക്കാരുടെ ആരവവും ആവേശവും നിറഞ്ഞുള്ള നിലംപണി.
രാവിലെ ആചാരസ്ഥാനികരുടെ സാന്നിധ്യത്തിലാണ് നിലംപണിയുടെ തുടക്കം.
കഴകമുറ്റം കിളച്ചു മറിച്ച ശേഷം നിലംതല്ലി ഉപയോഗിച്ചു തല്ലിയൊതുക്കി. സ്ത്രീകളുടെ നേതൃത്വത്തിൽ നിലം ചാണകം മെഴുകി വെടിപ്പാക്കി.
പാട്ടുത്സവം ആരംഭിക്കുന്നതിനു മുന്നോടിയായുള്ളതാണ് 2 അനുബന്ധ ചടങ്ങുകൾ. നിലംപണിയിൽ കഴകത്തിലെയും ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നീ ഉപക്ഷേത്രങ്ങളിലെയും തറവാടുകളിലെയും ആചാരസ്ഥാനികരും വാല്യക്കാരും ഭാരവാഹികളും അണിനിരന്നു.
പാട്ടുത്സവത്തെ വിളംബരപ്പെടുത്തി 3 നു വൈകിട്ട് ബീരിച്ചേരി മന പരിസരത്തു നിന്നും വിളംബര ഘോഷയാത്രയുണ്ട്.
4 നു വൈകിട്ട് അള്ളട
സ്വരൂപാധിപൻ ഉദിനൂർ ക്ഷേത്രപാലകൻ, തൃക്കരിപ്പൂർ ചക്രപാണീശ്വരൻ എന്നീ ക്ഷേത്ര സന്നിധികളിൽ നിന്നു ആചാരസ്ഥാനികർ കൊളുത്തി എഴുന്നള്ളിക്കുന്ന ദീപവും തിരിയും കഴക സന്നിധിയിൽ പകരുന്നതോടെയാണ് പാട്ടുൽസവത്തിന്റെ ആരംഭം. നാലാം പാട്ടുത്സവത്തിൽ 7നു ദേവിയുടെ ആരൂഢസ്ഥാനമായ കാവില്യാട്ട് കാവിലെ ഉത്സവം പ്രധാന്യമേറിയതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

