ചെറുവത്തൂർ∙ കരയോട് പാഞ്ഞടുത്ത് കടൽ. ഓണത്തിന്റെ വരവിനടിയിൽ വീടുകളിൽ ഉറങ്ങാൻ പോലും കഴിയാതെ ദ്വീപ് നിവാസികൾ.
കരയിൽ നിന്ന് 100 മീറ്ററോളം സ്ഥലം കടലെടുത്തു. 15 തെങ്ങുകൾ കടപുഴകി.
വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ബലി തറയും തകർന്നു. വലിയപറമ്പ് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ ഒരിയര, മാവിലാടം എന്നിവിടങ്ങളിലെ അവസ്ഥയാണിത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടലേറ്റത്തിന് ഇനിയും അറുതിയാകാത്ത അവസ്ഥയാണ് ഇവിടെ ഉള്ളത്.
പകലും രാത്രിയും കടലിനെ നോക്കി ഇരിക്കേണ്ട അവസ്ഥയാണിപ്പോൾ.
നാടാകെ ഓണാഘോഷത്തിന്റെ ആവേശത്തിലേക്ക് നീങ്ങുമ്പോൾ കിടപ്പാടം പോലും കടലെടുക്കുമോ എന്ന ആശങ്കയിലാണ് ഇവിടത്തുകാർ.
വിഷ്ണുമൂർത്തി തെയ്യം ബലിതർപ്പണം നടത്തി കടലിലേക്കു പാഞ്ഞടുക്കുന്ന ചടങ്ങ് നടക്കുന്ന വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ ബലി തറയുടെ ഒരു ഭാഗം കടലെടുത്ത് കഴിഞ്ഞു.
ഈ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ ജനങ്ങൾ തടിച്ചുകൂടി നിൽക്കുന്ന സ്ഥലത്ത് ഇപ്പോൾ കടലാണ്.
ചിങ്ങമാസത്തിൽ ഇത്തരത്തിൽ കടൽ കയറി വരുന്നത് ആദ്യത്തെ അനുഭവമാണെന്നാണ് ഇവിടത്തുകാർ പറയുന്നത്.
അതേ സമയം കരയിലേക്ക് കടൽ പാഞ്ഞടുക്കുന്ന പ്രവണത തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിടും ജനപ്രതിനിധികൾ ഇവിടേക്കു തിരിഞ്ഞ് നോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]