കാഞ്ഞങ്ങാട് ∙ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ഉത്സവകാലത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചെങ്കിലും തിരക്ക് കുറയ്ക്കാനുള്ള നടപടിയുണ്ടായില്ല.
ഓണം കഴിയുന്നതുവരെ സർവീസ് റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇന്നലെ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ സർവീസ് റോഡിൽ നിർത്തിയിട്ടു.
ഇരുവശത്തേക്കും വാഹന ഗതാഗതം പാടില്ലെന്ന നിയന്ത്രണമുണ്ട്. ഇതും താളം തെറ്റി.
കാഞ്ഞങ്ങാട് നഗരസഭയുടെ പാർക്കിങ് നമ്പർ ഇല്ലാത്ത ഓട്ടോകൾ നഗരത്തിൽ സർവീസ് നടത്തുന്നത് നിരോധിച്ചു. മാവുങ്കാൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ വിശ്വഭവൻ ഹോട്ടലിന് മുൻവശം നിർത്തണമെന്നു നിർദേശം നൽകിയെങ്കിലും ഇതും പാലിക്കപ്പെട്ടില്ല.
സമാന്തര സർവീസും യഥേഷ്ടം നടന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നവർ സ്ഥാപനത്തിന്റെ മുൻവശം നിശ്ചിത സമയം മാത്രമേ വാഹനം പാർക്ക് ചെയ്യാൻ പാടുള്ളൂ എന്ന നിർദേശവും നടപ്പായില്ല.
സ്വകാര്യ പാർക്കിങ് സ്ഥലം കണ്ടെത്താൻ നഗരസഭ ശ്രമം തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]