കാസർകോട് ∙ പുലിക്കുന്നിൽ കാസർകോട് റവന്യു ഡിവിഷനൽ ഓഫിസിനായി (ആർഡിഒ) പുതുതായി നിർമിച്ച ഇരുനില കെട്ടിടം ഇന്നു തുറക്കും. രാവിലെ 10നു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആർഡി ഓഫിസിനായി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. 2020 21 സാമ്പത്തിക വർഷത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടിൽ നിന്നാണ് 4 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
1052.39 ചതുരശ്ര മീറ്റർ വിസ്തീർണമാണ് കെട്ടിടത്തിലുള്ളത്.
ഇരു നിലകളിലായി പൂർത്തീകരിച്ച് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിലയിൽ ഫ്രണ്ട് ഓഫിസ്, കോർട്ട് ഹാൾ, ആർഡിഒ ചേംബർ, ഓഫിസ് മുറി എന്നിവയും ഒന്നാം നിലയിൽ റെക്കോർഡ് റൂം ആർഡിഒ ക്വാർട്ടേഴ്സ് എന്നിവയാണുള്ളത്. നിലവിൽ റെയിൽവേ സ്റ്റേഷൻ സമീപത്താണ് ആർഡിഒ ഓഫിസ് പ്രവർത്തിക്കുന്നത്.
ഇതിന്റെ ഉദ്ഘാടനത്തിനു ശേഷം കാസർകോട് ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]