
കാസർകോട് ∙ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നഗരസഭ നടപടികൾ തുടങ്ങി. നുള്ളിപ്പാടി ചെന്നിക്കരയിൽ 20 വർഷം മുൻപു പണിത പൗണ്ട് വൃത്തിയാക്കി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കും.
7 വർഷത്തിലേറെയായി ഇത് ഉപയോഗിക്കുന്നില്ല. 32 കന്നുകാലികളെ സംരക്ഷിക്കുന്നതാണു കന്നുകാലി പൗണ്ട്.
കന്നുകാലികൾക്ക് ആവശ്യമായ തീറ്റ, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുണ്ട്. ലൈറ്റ് സ്ഥാപിക്കണം.
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്ന നടപടികളില്ലാതായിട്ട് ഏഴു വർഷത്തിലേറെയായി.
ശുചീകരണത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പിടികൂടിയിരുന്നത്. അലയുന്ന കന്നുകാലികൾ വാഹനഗതാഗതത്തിനു ഉൾപ്പെടെ തടസ്സം ഉണ്ടാക്കുന്നെന്ന് പരാതികൾ വ്യാപകമായുണ്ട്.
നഗരസഭ ഇതുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും ഉടമസ്ഥരിൽനിന്നു പിഴ ഈടാക്കാനും ഉടമസ്ഥർ ഇല്ലാത്ത കന്നുകാലികളെ ലേലം ചെയ്യാനും ഒരുമാസം മുൻപ് തീരുമാനിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]