
രാജപുരം ∙ റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സ്കൂൾ മൈതാനത്തേക്ക് എത്തുന്നത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. കൊട്ടോടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കാണ് കളിസ്ഥലത്ത് ചെളിവെള്ളം, മണ്ണ്് എന്നിവ നിറഞ്ഞ് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയുള്ളത്. കൊട്ടോടി–പേരടുക്കം റോഡിലെ ഓവുചാലിൽ സ്കൂൾ കവാടത്തിനു മൂന്നിൽ മണ്ണുവന്ന് നിറയുന്നതാണ് മൈതാനത്ത് ചെളിവെള്ളം നിറയാൻ കാരണം.
റോഡ് കൊട്ടോടിയിൽ നിന്നും തുടങ്ങുന്ന ഭാഗം ഇതുവരെ ടാറിങ് നടത്തിയിട്ടില്ല. ടാറിങ് നടത്തിയ ഭാഗം പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്.
പേരടുക്കത്ത് പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് കാൽനടയായി വിദ്യാർഥികൾ പോകുന്നതും ഇതുവഴിയാണ്.
മഴ വന്നാൽ ഈ ഭാഗം ചെളിനിറഞ്ഞ് യാത്ര ചെയ്യാൻപോലും സാധിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.റോഡിൽ ബാക്കിയുള്ള ഭാഗത്ത് ടാറിങ് നടത്തണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിട്ടില്ല. കൂടാതെ റോഡിലെ ചെളിവെള്ളം സ്കൂൾ മൈതാനത്ത് കടക്കാത്തവിധം സംവിധാനങ്ങൾ സ്കൂൾ അധികൃതർ ഒരുക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]