
ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ് നാളെ മുതൽ
നീലേശ്വരം∙ 40ാമത് ജില്ലാ ജൂനിയർ–സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ് നാളെ മുതൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 10ന് ഡോ.വി സുരേശൻ ഉദ്ഘാടനം നിർവഹിക്കും.
4ന് വൈകിട്ട് 5 മണിക്ക് മർച്ചന്റ്സ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. സ്കൂളുകൾ, ക്ലബ്ബുകൾ എന്നിങ്ങനെ 36 യൂണിറ്റുകളിൽ നിന്നു വിവിധ ഇനങ്ങളിലായി 1200 പുരുഷ–വനിതാ കായിക താരങ്ങൾ പങ്കെടുക്കുമെന്നു സെക്രട്ടറി പി.ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി.വി.ജനാർദനൻ, എൻ.രൂപേഷ് ബാബു എന്നിവർ അറിയിച്ചു.
ക്വിസ് മത്സരം ഇന്നുമുതൽ
കാസർകോട്∙ വിവര പൊതുജന സമ്പർക്ക വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കാസർകോട് ജില്ലയിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളും ക്ഷേമപരിപാടികളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാകുക.
ഇന്നുമുതൽ മത്സരം ആരംഭിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രസിദ്ധീകരിക്കും.
മത്സരാർഥികൾക്ക് ശരിയുത്തരങ്ങൾ സമൂഹികമാധ്യമങ്ങളിലെ കമന്റുകളിലൂടെ അയയ്ക്കാം.
അപേക്ഷ ക്ഷണിച്ചു
∙ സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ട്രാൻസ്ജെൻഡർ ഫെസ്റ്റിനോടനുബന്ധിച്ച് അവാർഡുകൾ നൽകുന്നു. നാമനിർദേശം ചെയ്യപ്പെടുന്ന വ്യക്തി ട്രാൻസ്ജെൻഡർ ഐഡി കാർഡുള്ള ആളായിരിക്കണം.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അവാർഡിന് തിരഞ്ഞെടുത്തവരെ വീണ്ടും നാമനിർദേശം ചെയ്യേണ്ടതില്ല. ഓഗസ്റ്റ് 4ന് വൈകിട്ട് 5നകം കാസർകോട് ജില്ലാ സാമൂഹികനീതി ഓഫിസിൽ അപേക്ഷ എത്തിക്കണം. ∙ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് 1.30ന് പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
0467-2960111.
കൂടിക്കാഴ്ച 2ന്
∙ മൗക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 2ന് രാവിലെ 10.30ന് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. 0467 2963488, 9526532771.
പ്രവർത്തക കൺവൻഷൻ 3ന്
കാഞ്ഞങ്ങാട് ∙ പട്ടികജാതി ക്ഷേമ സമിതി കാഞ്ഞങ്ങാട് ഏരിയ പ്രവർത്തക കൺവൻഷൻ 3ന് മേലാങ്കോട്ട് എകെജി മന്ദിരത്തിൽ നടക്കും. ജില്ലാ സെക്രട്ടറി ബി.എം.പ്രദീപൻ ഉദ്ഘാടനം ചെയ്യും.
സിപിഎം ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ അനുമോദനം ഉദ്ഘാടനം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
ഭീമനടി ∙ വെസ്റ്റ് എളേരി ഗവ. വനിത ഐടിഐയിൽ ഡിടിപി ഓപ്പറേറ്റർ (ഒരുവർഷം) ഫാഷൻ ഡിസൈനിങ് ടെക്നോളജി (ഒരുവർഷം) ട്രേഡുകളിലെ ഒഴിവുകളിലേക്ക് ഓഫ്ലൈൻ അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ രേഖകൾ സഹിതം 5ന് മുമ്പായി അപേക്ഷ നൽകണം. 0467 2341666 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]