നീലേശ്വരം ∙ വടക്കേ മലബാറിന്റെ വസന്തോത്സവം എന്നറിയപ്പെടുന്ന പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരത്തും പരിസരപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ ഒരു വ്യത്യസ്തമായ ഒരു വിഭവം തയാറാക്കുന്നുണ്ട്. ഉള്ളിക്കറി എന്നാണ് പേരെങ്കിലും ഇത് തയാറാക്കുന്നതു പ്രത്യേക രീതിയിലാണ്.
കനലിൽ ചുട്ടെടുത്ത ഇരുമ്പുകഷ്ണം കറി തിളയ്ക്കുമ്പോൾ പാത്രത്തിൽ ഇറക്കിവയ്ക്കും. കറിയിൽ ചേർക്കുന്ന വെളുത്തുള്ളിയുടെ വീര്യം കുറയ്ക്കാനും ഭക്ഷണത്തിലൂടെ ശരീരത്തിനു ഗുണകരമായ ഇരുമ്പിന്റെ അംശം ശരീരത്തിൽ എത്തിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നു പറയപ്പെടുന്നു.
ചില ക്ഷേത്രങ്ങളിൽ പാരമ്പര്യരീതിയിൽ നിർമിച്ച മങ്ങണം (മൺകലം) കനലിൽ ചുട്ടാണ് ഇരുമ്പിനു പകരം ഉപയോഗിക്കുന്നത്.
നീലേശ്വരം പള്ളിക്കര പാലേരി കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം, ചാത്തമത്ത് പാടാർകുളങ്ങര ഭഗവതി ക്ഷേത്രം, പാലായി പാലക്കൊഴുവൽ ക്ഷേത്രം, പൊടോതുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രം, പടിഞ്ഞാറ്റം കൊഴുവൽ പുളിയക്കാട്ട് പുതിയ സ്ഥാനം വിഷ്ണുമൂർത്തി ക്ഷേത്രം, നാഗച്ചേരി ഭഗവതി ക്ഷേത്രം,
പാലക്കാട്ട് പുതിയ പറമ്പത്ത് ക്ഷേത്രം എന്നിവിടങ്ങളിലാണു പ്രധാനമായും ഇത്തരത്തിൽ ഉള്ളിക്കറി തയാറാക്കുന്നത്. വാല്യക്കാരുടെ കൂട്ടായ്മയിൽ രാത്രി തയാറാക്കുന്ന ഉള്ളിക്കറി ക്ഷേത്രത്തിലെത്തുന്നവർക്കു പ്രസാദമായി ചോറിനോടൊപ്പം ഇലയിട്ടു വിളമ്പും.
ഉണക്കി ചതച്ച വെളുത്തുള്ളി, വൻപയർ പൊടിച്ചത്, തേങ്ങാപ്പാൽ, മറ്റ് ഔഷധക്കൂട്ടുകൾ എന്നിവയാണ് പ്രധാന ചേരുവകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

