വാഷിങ്ടൺ: ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയിൽ കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് സാധ്യതകൾ തേടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പുതിയൊരു ധാരണയിലെത്തുന്നതിനുമുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനനുസരിച്ച് ഭാവിയിൽ ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും താൻ അതിന് ആഗ്രഹിക്കുന്നുവെന്നും ട്രംപ് വിശദീകരിച്ചു. അതേസമയം, അയത്തുള്ള മുജ്തബ ഖമനേയി തനിക്ക് പ്രിയപ്പെട്ട
ഒരു വ്യക്തിയല്ലെന്നും എന്നാൽ അദ്ദേഹം കാര്യങ്ങളെ സമീപിക്കുന്നതിൽ ‘പ്രൊഫഷണൽ’ നിലപാട് പുലർത്തുന്നയാളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചില നിർണ്ണായക മേഖലകളിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഇടപെടലുകൾ ക്രിയാത്മകമായി മുന്നോട്ടുപോകുന്നുണ്ടെന്നും, ഇരുവിഭാഗത്തിനും സ്വീകാര്യമായ രീതിയിലുള്ള ഒരു കരാറിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ മുൻ പരമാധികാരി അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ മുജ്തബ ഖമേനി പുതിയ പരമാധികാരിയായി അധികാരമേറ്റത്.
മധ്യസ്ഥർ മുഖേനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ ഇപ്പോൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

