മുട്ടയിലെ ബി വിറ്റാമിനുകളായ ബി 1, ബി 2, ബി 5, വിറ്റാമിൻ ബി 7 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ബയോട്ടിൻ, വിറ്റാമിൻ എ, ബി, ഡി, ഇ, കെ, സെലിനിയം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മുട്ട.
മുട്ട കൊണ്ടുള്ള ഹെയർ മാസ്കുകൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ഉള്ളിൽ നിന്ന് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം…
ഒന്ന്…
ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി കഴുകുന്നത് മുടിയിഴകളെ ബലമുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്…
ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള, 4-5 ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ ഈ പാക്ക് സഹായിക്കുന്നു.
മൂന്ന്…
ഒരു വാഴപ്പഴം, ഒരു മുട്ട, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടി നന്നായി കഴുകുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുവാൻ സഹായിക്കും.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]