ഹിന്ദി ചിത്രങ്ങളെ പിന്നിലാക്കി ബോക്സ് ഓഫീസ് കീഴടക്കി ഡിസ്നി ചിത്രം മുഫാസ: ദി ലയണ്‍ കിങ്. ഡിസംബര്‍ 20-ന് ഇന്ത്യയില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് പ്രദര്‍ശനം നടത്തുന്നത്. 106.70 കോടി കളക്ഷന്‍ ഇതിനോടകം മുഫാസ ദി ലയണ്‍ കിങ് നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ പുഷ്പ 2 ദ റൂള്‍ വിജയകരമായി പ്രദർശനം നടത്തിവരുന്നതിനിടെയാണ് ഈ നേട്ടം ലയണ്‍ കിങ് നേടിയിരിക്കുന്നത്.
1994-ലെ ആനിമേഷന്‍ ചിത്രമായ ദി ലയണ്‍ കിംഗിന്റെ 2019-ലെ റീമേക്കിന്റെ തുടർച്ചയാണ് ഡിസംബര്‍ 20-ന് ഇറങ്ങിയത്. സിംബയുടെ അച്ഛന് മുഫാസയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]