ബോളിവുഡ് നടി ശ്രീദേവിയും മിഥുന് ചക്രവര്‍ത്തിയും തമ്മില്‍ ഗാഢമായ സ്നേഹ ബന്ധത്തിലായിരുന്നെന്ന് വ്യക്തമാക്കി നടി സുജാത മേത്ത. ഒരു യുട്യൂബ് ചാനലിലെ സംഭാഷണത്തിനിടെയാണ് സുജാത ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ബന്ധം തകര്‍ന്നതോടെ ശ്രീദേവി ആകെ തകര്‍ന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഇക്കാര്യം കാണാനാവുമായിരുന്നില്ലെന്നും സുജാത പറഞ്ഞു.
‘ഇരുവരും പരസ്പരം ഭ്രാന്തമായി പ്രണയിച്ചിരുന്നു. ബന്ധം തകര്‍ന്നപ്പോള്‍ അസ്വസ്ഥയായിരുന്നെങ്കിലും ശ്രീദേവി വളരെ പ്രൊഫഷണലായിരുന്നു. ക്യാമറ ഓണ്‍ ആവുന്ന നിമിഷം അവള് ക്യാമറയില്‍ മാത്രമാകും. എന്നാല്‍ ഷോട്ട് കഴിഞ്ഞ് അവള് നിശ്ശബ്ദമായി ഒരു മൂലയില്‍ ഇരിക്കും’- സുജാത മേത്ത ഓര്‍ത്തു.
ജാഗ് ഉത ഇന്‍സാന്റെ സെറ്റില്‍വെച്ചാണ് മിഥുന് ചക്രവര്‍ത്തിയും ശ്രീദേവിയും കണ്ടുമുട്ടുന്നത്. 1985-ല്‍ കോടതിയില്‍വെച്ച് ഇരുവരും രഹസ്യമായി വിവാഹം ചെയ്തെന്നാണ് ആരോപണം. 1988 വരെ, അഥവാ മൂന്നുവര്‍ഷം ആ ബന്ധം രഹസ്യസ്വഭാവത്തോടെ തുടര്‍ന്നെന്നും പറയപ്പെടുന്നു. മിഥുന് 1979-ല്‍ യോഗീത ബാലിയെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.
ഇതിനിടെ 1987-ല്‍ ബോണി കപൂര്‍ ശ്രീദേവിയുമായി അടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്നാലെ മിഥുന്റെ രഹസ്യബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞു. ഇതോടെ ബോണി കപൂറും മിഥുനും തമ്മിലുള്ള സൗഹൃദ ബന്ധത്തിലും വിള്ളലുണ്ടായി. തുടര്‍ന്ന് 1988-ല്‍ ശ്രീദേവിയും മിഥുനും തമ്മിലുള്ള ബന്ധം തകര്‍ന്നു.
ബോളിവുഡില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. പക്ഷേ, രണ്ടുപേരും ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്കാന് തയ്യാറായിരുന്നില്ല. താങ്കളെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ ശരിയാണോ എന്ന ചോദ്യത്തിന് ചിലത് ശരിയും ചിലത് തെറ്റുമാണ് എന്നായിരുന്നു അന്ന് മിഥുന് വ്യക്തമാക്കിയിരുന്നത്. പിന്നീടും പലവട്ടം ഈ ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]