അല്ലു അര്‍ജുന്റെ വലിയ ആരാധകനാണ് താനെന്ന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്. ബച്ചന് അവതാരകനാകുന്ന ഗെയിം ഷോ കോന്‍ ബനേഗാ കോര്പ്പതിയില് ഒരു മത്സരാര്‍ഥിയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അല്ലു അര്ജുന് കഴിവുള്ള കലാകാരനാണെന്ന് പറഞ്ഞ അമിതാഭ് ബച്ചന് തന്നെ അല്ലു അര്‍ജുനുമായി താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞു.
ഗെയിം ഷോയില്‍ പങ്കെടുത്ത കൊല്‍ക്കത്തയില്‍ നിന്നുള്ള വീട്ടമ്മയായ രജനി ബര്ണിവാളാണ് താന്‍ രണ്ട് അഭിനേതാക്കളുടെയും ആരാധികയാണെന്ന് പറഞ്ഞത്. ഞാന്‍ അല്ലു അര്‍ജുന്റെയും നിങ്ങളുടെയും ആരാധികയാണെന്നാണ് പരിപാടിയില്‍ പങ്കെടുക്കവേ രജനി പറഞ്ഞത്. ഇതിന് മറുപടി പറയുകയായിരുന്നു അമിതാഭ് ബച്ചന്.
‘അല്ലു അര്ജുന് അവിശ്വസനീയമാംവിധം കഴിവുള്ള കലാകാരനാണ്. ലഭിച്ച അംഗീകാരങ്ങള്‍ അദ്ദേഹം തികച്ചും അര്‍ഹിക്കുന്നു. ഞാനും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്. അടുത്തിടെ, അദ്ദേഹത്തിന്റെ സിനിമ പുഷ്പ 2: ദ റൂള്‍ പുറത്തിറങ്ങി. നിങ്ങള്‍ ഇത് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍, നിങ്ങള്‍ അത് കാണണം. പക്ഷേ എന്നെ അവനുമായി താരതമ്യം ചെയ്യരുത്.’- അമിതാഭ് ബച്ചന് പറഞ്ഞു.
എന്നാല്‍ ഇരുവരുടേയും ശൈലിയും കോമഡി രംഗങ്ങളിലെ പ്രകടനവും സമാനമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കോമഡി രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടുപേരും കോളര്‍ കടിക്കുകയും കണ്ണുകള്‍ ചിമ്മുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ‘നിങ്ങള്‍ രണ്ടുപേര്‍ക്കും തമ്മില്‍ മറ്റൊരു സാമ്യമുണ്ട്; നിങ്ങള്‍ രണ്ട് പോരുടെയും ശബ്ദത്തിന് പ്രത്യേകതയുണ്ട്. നിങ്ങളെ കണ്ടുമുട്ടിയതോടെ എന്റെ സ്വപ്നം സഭലമായി; ഇനി എനിക്ക് അല്ലു അര്‍ജുനെ കണ്ടാല്‍ മതി.’- അവര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]