2024 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ഉണ്ണി മുകുന്ദന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ സക്സെന്ന് വിശേഷിപ്പിക്കാവുന്നതുമായ മാര്‍ക്കോ അധികം വൈകാതെ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാര്‍ക്കോ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. തീയേറ്ററുകളിലെത്തി 45 ദിവസത്തിനുശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക.
To advertise here, Contact Us
നെറ്റ്ഫ്ളിക്സാണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഉണ്ണി മുകുന്ദന് ടൈറ്റില്‍ റോളിലെത്തിയ മാര്‍ക്കോ മികച്ച അഭിപ്രായം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച മാര്‍ക്കോയില്‍ സിദ്ദിഖ്, ജഗദീഷ്, കബീര്‍ ദുഹാന്‍ സിങ്, ആന്‍സണ്‍ പോള്‍, യുക്തി തരേജ, അഭിമന്യു എസ്.തിലകന് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയിട്ടുളളത്. ഡിസംബര്‍ 20 നാണ് മാര്‍ക്കോ തീയറ്ററുകളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]