തിരുവനന്തപുരം: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി സുരേഷ് ഗോപി. ‘ഒറ്റക്കൊമ്പന്’ സിനിമയുടെ ചിത്രീകരണം പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പില്‍ ആരംഭിച്ചു. സിനിമാഭിനയത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് ഏറെ നാളായി ചര്‍ച്ചയായിരുന്ന ‘ഒറ്റക്കൊമ്പന്’ ചിത്രീകരണം ആരംഭിച്ചത്.
ചിത്രീകരണത്തിനൊപ്പം കേന്ദ്രമന്ത്രിയുടെ ഓഫീസും സെറ്റില്‍ പ്രവര്‍ത്തിക്കും. അഭിനയത്തിന്റെ ഇടവേളകളില്‍ കേന്ദ്രമന്ത്രിയുടെ ചുമതലയിലേക്ക് സുരേഷ്ഗോപി മടങ്ങും.
ഗോകുലം ഗോപാലന് നിര്‍മിച്ച്, നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ജയില്‍വളപ്പിലെ ഗണപതി ക്ഷേത്രത്തില്‍ നടന്നു.
40 ദിവസത്തെ ഷെഡ്യൂള്‍ നല്‍കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്. 10 ദിവസത്തേതാണ് ആദ്യ ഷെഡ്യൂള്‍.
മൂന്ന് സിനിമകള്‍ക്കുകൂടി സുരേഷ്ഗോപി കരാര്‍ ഒപ്പിട്ടുണ്ടെങ്കിലും അഭിനയിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]