
വളരെ കുറച്ചുകാലം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത അഭിനേത്രിയാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തിന് പുറമേ മോഡലിങ്, നൃത്തം എന്നിവയിലും താരം നിപുണയാണ്. ഫിറ്റ്നസ്സില്‍ അതീവ ശ്രദ്ധാലുവായ സാനിയയുടെ പുതിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സാനിയ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ‘ഭീകരന്’ എന്ന അറിയപ്പെടുന്ന റാഹിബ് മുഹമ്മദിന്റെ മേല്‍നോട്ടത്തിലാണ് ട്രെയിനിങ്. അതികഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ഡംബെല്‍ ഉപയോഗിച്ചുള്ള പരീശിലനത്തിന് ശേഷം കൈവെള്ള വേദനിക്കുന്നതായും വീഡിയോയിലുണ്ട്
സാനിയയുടെ കഠിനാധ്വാനത്തിന് കൈയടികളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തു. സാനിയയുടെ കഠിനാധ്വാനം കാണാതിരിക്കാനാവില്ലെന്ന് ഒരു ആരാധകന് കുറിച്ചു.
തമിഴ് ചിത്രം സ്വര്ഗവാസലാണ് സാനിയയുടെ റിലീസിനൊരുങ്ങുന്ന പ്രോജക്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]