
ബോളിവുഡിന്റെ പുത്തന്‍ താരോദയമാണ് കാര്‍ത്തിക് ആര്യന്. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ കാര്‍ത്തിക്ക് ജനങ്ങളുടെ ഇഷ്ടം നേടി കഴിഞ്ഞു. പാന്‍മസാല പരസ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് താരം പണ്ടേ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പുതിയ ചിത്രം ഭൂല്‍ഭുലയ്യയുടെ പ്രമോഷന് വേളയിലും താരം ഇതിനെ കുറിച്ച് സംസാരിച്ചു. പാന്‍ മസാല പരസ്യത്തിന് പകരം ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലാണ് കാര്‍ത്തിക് അഭിനയിച്ചതെന്ന് ഇതേ പരിപാടിയിലുണ്ടായിരുന്ന വിദ്യാ ബാലന് തമാശ രൂപേണ പറഞ്ഞു. താരങ്ങളുടെ രസകരമായ സംഭാഷണ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
ഭൂല്‍ഭൂലയ്യ 3 ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദ്യാബാലനും കാര്‍ത്തിക് ആര്യനും പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. പരിപാടിയില്‍ കാര്‍ത്തിക് ആര്യന് പാന്‍മസാല പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണത്തെ കുറിച്ച് അവതാരകന് ചോദ്യം ആരാഞ്ഞു.
പാന്‍മസാല പരസ്യങ്ങള്‍ ഞാന്‍ നിരസിച്ചു. അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമായതിനാലാണ് ആ ഓഫര്‍ നിരസിച്ചത്. അവര്‍ ഒരുപാട് വലിയ പ്രതിഫലം തരാന്‍ തയ്യാറായിരുന്നെങ്കിലും അതിലൊന്നും ഞാന്‍ വീണുപോയില്ല.- കാര്‍ത്തിക ആര്യന് പറഞ്ഞു.
പാന്‍മസാലയുടെ പരസ്യവും കോണ്ടത്തിന്റെ പരസ്യവും തമ്മിലാണ് മത്സരമെന്ന് കൂടെയുണ്ടായിരുന്ന വിദ്യാബാലന് പെട്ടെന്ന് പറഞ്ഞു. ഇതു കേട്ട് കാര്‍ത്തിക് ആര്യന് നിര്‍ത്താതെ ചിരിച്ചു. കാര്‍ത്തിക് പാന്‍മസാലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം ഒരു ഹെല്‍ത്ത് പ്രോഡക്റ്റായ കോണ്ടം തിരഞ്ഞെടുത്തുവെന്ന് വിദ്യ പറഞ്ഞു.സുരക്ഷയാണ് പ്രധാനമെന്ന് വിദ്യ കൂട്ടിചേര്‍ത്തു.
ജോണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാര് പാന്‍മസാല പരസ്യം നിരസിച്ചിട്ടുണ്ട്. മുന്‍പ് പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച അക്ഷയ് കുമാര്‍ പിന്നീട് ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. ഇനി പരസ്യങ്ങള്‍ സൂക്ഷമതയോടെ തിരഞ്ഞെടുക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുല്ലയ്യ 3യില്‍ കാര്‍ത്തിക് ആര്യന്, തൃപ്തി ദിമ്രി, വിദ്യാ ബാലന്, മാധുരി ദീക്ഷിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]