ഷാർജ: നല്ലസിനിമകളെ താറടിച്ചുകാണിക്കാനും അതേ സിനിമകളെ കൂടുതൽ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം ഉപയോഗിക്കുന്നതായി നടൻ ഇന്ദ്രൻസ് പറഞ്ഞു.
മടിക്കൈ പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഷാർജയിലെത്തിയതായിരുന്നു അദ്ദേഹം. റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാനും സാധിക്കില്ല. എന്നാൽ നിർമാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന മോശം പ്രവണത കാണാതിരുന്നുകൂടെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു.
തിയേറ്ററുകളിൽനിന്ന് മലയാളസിനിമകൾ ഒ.ടി.ടി. വഴി വീട്ടകങ്ങളിലേക്ക് മാറുമ്പോൾ കൂടുതൽ ജനകീയമാവുകയാണ്. നല്ല സിനിമകൾക്ക് പഞ്ഞമില്ലാത്തകാലത്ത് ഈ രംഗത്ത് ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനമാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
42 വർഷത്തിൽ 600-ലേറെ സിനിമകളിൽ അഭിനയിക്കാനും 100- ലേറെ സിനിമകളിൽ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവഹിക്കാനും സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]