
നടി മഞ്ജു പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സാബുമോനെക്കുറിച്ചുളള പോസ്റ്റാണ് ആരാധകരുടെ ഇഷ്ടം നേടുന്നത്. സാബുമോൻ തനിക്ക് പിറക്കാതെപോയ സഹോദരനാണെന്ന് നടി കുറിച്ചു. സാബുമോനൊപ്പമുള്ള ചിത്രം സഹിതമാണ് മഞ്ജു പിള്ളയുടെ കുറിപ്പ്.
‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്ക് പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. Love you daa’, മഞ്ജു പിള്ള കുറിച്ചു.
നിരവധി ആരാധകരാണ് കുറിപ്പിന് കമെന്റുമായി എത്തുന്നത്. നേരത്തെ സാബുമോനും മഞ്ജു പിള്ളയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ വന്നിരുന്നു. ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞ തമാശക്കഥ തെറ്റായി പ്രചരിക്കുകയായിരുന്നു. പിന്നാലെ സത്യാവസ്ഥ വിശദീകരിച്ച് നടി തന്നെ രംഗത്ത് എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]