
കൊച്ചി: കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്ന് നടൻ ലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉടലെടുത്ത സംഭവങ്ങളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നാണ് നടന്മാര്ക്ക് എതിരായ ലൈംഗികാരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ലാൽ പ്രതികരിച്ചത്.
‘കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ കൂട്ടത്തിൽ നിരപരാധികളായവർ പെട്ടുപോകരുതേയെന്ന പ്രാർഥനയേ ഉള്ളൂ.
ഇതൊക്കെ ആരിൽ നിന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. പിന്നെ നമുക്ക് ആരുടേയും ഉള്ളിൽ കടന്ന് ഒന്നും കാണാനാകില്ല. എനിക്ക് എന്നെപ്പറ്റി അറിയാവുന്നതിലും അപ്പുറം ആർക്കും അറിയില്ലല്ലോ. ആരെപ്പറ്റിയും നമുക്ക് അറിയില്ല. എല്ലാവരും എല്ലാവരും നല്ലവരാണെന്നാണ് വിശ്വാസം. അങ്ങനെ ആയിരിക്കണേ എന്നാണ് പ്രാര്‍ത്ഥന.
നമ്മുടെ സെറ്റിലൊന്നും അങ്ങനെ ഉണ്ടായിട്ടില്ല. പക്ഷേ ഉണ്ട് എന്നത് സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. പക്ഷേ അത് സിനിമയിൽ എന്നല്ല, ഒരിടത്തും ഉണ്ടാകാൻ പാടില്ല. അതിക്രമങ്ങള്‍ വ്യാപകമാണെന്നു പറഞ്ഞ് കയ്യൊഴിയുകയല്ല. ഒന്നിച്ചു ഹോട്ടലുകളില്‍ താമസിക്കുകയൊക്കെ ചെയ്യുന്നതിനാല്‍ സിനിമയില്‍ അതിനുളള സാധ്യത കൂടുതലാണ്. എന്നാല്‍, വളരെ നന്നായി പോകുന്ന സെറ്റുകളും ധാരാളമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്മയുടെ മീറ്റിങ്ങിൽ എല്ലാവരും കരുതുന്നതുപോലെ രാഷ്ട്രീയ മീറ്റിങ്ങുകളെപ്പോലെയുള്ള സംഭവങ്ങളും കാര്യങ്ങളുമൊന്നുമല്ല. അവിടെ സ്വസ്ഥമായിരുന്നു സംസാരിക്കാറാണുള്ളത്’, ലാൽ പറഞ്ഞു. മുകേഷ് രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി കൂടിയാണെന്നും ലാൽ കൂട്ടിച്ചേര്‍ത്തു.