
തൻ്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ. ഇന്ത്യൻ ഒളിമ്പിക്സ് ടീമുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെ തന്നെയായിരുന്നു ജാവേദ് അക്തറിൻ്റെ പ്രതികരണവും.
‘എൻ്റെ എക്സ് ഐഡി ഹാക്ക് ചെയ്യപ്പെട്ടു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെക്കുറിച്ച് എൻ്റെ അക്കൗണ്ടിൽ ഒരു സന്ദേശം വന്നു. ഇത് നിരുപദ്രവകരമാണ്, പക്ഷേ അത് ഞാൻ അയച്ചതല്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്’, ജാവേദ് അക്തർ കുറിച്ചു.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ചുള്ള പോസ്റ്റ് ജാവേദ് അക്തറിൻ്റെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് ജാവേദ് അക്തർ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ച് തിരക്കിക്കൊണ്ട് എത്തുന്നത്. അതേസമയം, പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയിട്ടുണ്ട്. വനിതകളുടെ 10മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ നേടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]