
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’യുടെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകൻ എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
ഇടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]