
മൈന ക്രിയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്.
അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണഇത്. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമേഷ് പണിക്കർ ആണ് സഹനിർമ്മാതാവ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷൻ, സംഗീതം -ബിജിബാൽ, വരികൾ -സന്തോഷ് വർമ്മ, സാബു ആരക്കുഴ. എഡിറ്റർ -കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ -ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, ആർട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാർ എടപ്പാൾ, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഓ -പി.ശിവപ്രസാദ്, സ്റ്റിൽസ് -ശ്രീനി മഞ്ചേരി, ഡിസൈൻസ് – മനു ഡാവിഞ്ചി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]