
കോഴിക്കോട്: നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കോഴിക്കോട്ട് പറഞ്ഞു.
ഹണി റോസ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പുരുഷന്മാര്ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്നങ്ങളും മാധ്യമങ്ങള്‍ കൊടുക്കാന്‍ തയ്യാറാകണം. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന് വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നത് വ്യാജ പോക്സോ കേസാണ്. കുടുംബ തര്‍ക്കമാണ് കാരണം. ഒരു പുരുഷന് താന്‍ നിരപരാധിയാണെന്ന് പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]