
സംഗീതസംവിധായകന് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു കഴിഞ്ഞദിവസമായിരുന്നു അന്തരിച്ചത്. അമ്മയുടെ വിയോഗത്തില്‍ ഗോപി സുന്ദറിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അച്ഛമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് ഗോപി സുന്ദറിന്റേയും ആദ്യഭാര്യ പ്രിയയുടേയും മൂത്ത മകന് മാധവ്.
‘ഹൃദയത്തിന്റെ ഉള്ളറകളില്‍നിന്ന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളില്ലാത്തെ ജീവിതം എങ്ങനൊയിരിക്കുമെന്ന് എനിക്കൊരു നിശ്ചയവുമില്ല. അച്ഛമ്മയെ അവസാനമായി കെട്ടിപ്പിടിച്ച് ഒന്ന് ചുംബിക്കണമെന്നത് മാത്രമാണ് എന്റെ ആഗ്രഹം. അത് ഇനി അടുത്ത ജന്മത്തിലാവാം. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’, മാധവ് സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തൃശ്ശൂരിലായിരുന്നു ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. 65 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വടൂക്കര ശ്മശാനത്തില്‍ നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]