
വെട്രിയെ നായകനാക്കി എം സെൽവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബമ്പർ. തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വേദ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ത്യാഗരാജ ബി.ഇ.ടി ആനന്ദജ്യോതി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ രാഘവരാജാ. ചിത്രം ജനുവരി 3ന് തീയേറ്ററുകളിൽ എത്തും. ശബരിമലയാണ് ചിത്രത്തിന് പശ്ചാത്തലം.
മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ.ജി. നായരും, ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പേര് പോലെത്തന്നെയാണ് കഥാഗതിയും. ബമ്പർ ലോട്ടറി അടിക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് സിനിമ പറയുന്നത്.
തൂത്തുക്കുടിയിൽ താമസിക്കുന്ന പുലിപ്പാണ്ടിയാണ് (വെട്രി ) നായകൻ. കഥാഗതിക്കിടയിൽ പുലിപ്പാണ്ടിയും സുഹൃത്തുക്കളും ശബരിമലയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഇതിനിടയിൽ സത്യസന്ധനായ ലോട്ടറി കച്ചവടക്കാരൻ ഇസ്മയിലിൽ ( ഹരീഷ് പേരടി) നിന്ന് പമ്പയിൽ വെച്ച് പുലിപ്പാണ്ടി എടുത്ത ഒരു ബമ്പർ ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കുന്നു. ഇതിനിടയിൽ വീണ്ടും നാടകീയമായ സംഭവങ്ങൾ നടക്കുന്നു. ശിവാനി നാരായണൻ നായികയാകുന്ന ചിത്രത്തിൽ കവിത ഭാരതി, ജി.പി. മുത്തു, തങ്കദുരെ, ആതിര പാണ്ടിലക്ഷ്മി, മാടൻ ദക്ഷിണമൂർത്തി, എന്നിവരും അഭിനയിക്കുന്നു.
സംഗീത സംവിധാനം ഗോവിന്ത് വസന്ത. പശ്ചാത്തല സംഗീതം കൃഷ്ണ. കാർത്തിക് നെതയുടെ വരികൾക്ക് ഷഹബാസ് അമൻ, കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, പ്രദീപ് കുമാർ, കപിൽ കപിലൻ & ഗോവിന്ത് വസന്ത, അനന്തു, എന്നിവർ പാടിയിരിക്കുന്നു. ക്യാമറ വിനോദ് രത്നസാമി, എഡിറ്റർ എം. യു കാശിവിശ്വനാഥൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. വിതരണം ആർ. സിനിമാസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]