ബോളിവുഡിലെ ആദ്യ വര്‍ഷങ്ങളില്‍ ഒരു ടിവി പരസ്യത്തിന്റെ സെറ്റില്‍ കണ്ടുമുട്ടിയ സംഗീത ബിജ്ലാനിയും സല്മാന് ഖാനും ഒരു ദശാബ്ദത്തോളം ഡേറ്റിങിലായിരുന്നു. നീണ്ടകാലത്തെ ബന്ധത്തിന് ശേഷം ഇവരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് സംഗീതയുടെ പുതിയ വെളിപ്പെടുത്തല്‍.
സല്മാന് ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് സംഗീത ബിജ്ലാനി വളരെ അപൂര്‍വമായി മാത്രമേ മനസ്സ് തുറന്നിട്ടുള്ളൂ. ടെലിവിഷന്‍ ഷോയായ ഇന്ത്യന്‍ ഐഡളില്‍ പ്രത്യേക അതിഥിയായി എത്തിയപ്പോഴാണ് സല്‍മാനുമായുള്ള ബന്ധത്തെക്കുറിച്ച് സംഗീത ബിജ്ലാനി വെളിപ്പെടുത്തല്‍ നടത്തിയത്.
സല്‍മാനുമായുള്ള കല്യാണം മുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ വിവാഹ ക്ഷണക്കത്ത് പ്രിന്റ് ചെയ്തിരുന്നോ എന്ന ഒരു മത്സരാര്‍ഥിയുടെ ചോദ്യമാണ് സംഗീതയെ തുറന്നുപറച്ചിലിലേക്ക് കൊണ്ടുപോയത്. അതൊരു നുണയായിരുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി.
സല്‍മാന്റെയും സംഗീതയുടെയും വിവാഹ തീയതി നിശ്ചയിച്ചിരുന്നതായും ക്ഷണ കത്തുകള്‍ തയ്യാറാക്കിയിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സംഗീത സ്ഥിരീകരിച്ചിരിക്കുന്നത്.
ശ്രേയാ ഘോഷാല്‍ ഉള്‍പ്പെടെയുള്ളവര്‍ വിധികര്‍ത്താക്കളെ സാക്ഷിയാക്കിയായിരുന്നു സംഗീതയുടെ വെളിപ്പെടുത്തല്‍. സല്‍മാനുമായുള്ള ബന്ധത്തെ കുറിച്ച് പിന്നീട് കൂടുതല്‍ ചോദ്യങ്ങള്‍ വേദിയില്നിന്നുണ്ടായെങ്കിലും കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കാന്‍ നടി തയ്യാറായില്ല.
ഷോയ്ക്കിടെ തന്റെ ജീവിതത്തില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നടിയോട് ചോദിച്ചു. തന്റെ വസ്ത്രധാരണത്തില്‍ ചില നിബന്ധനകള്‍ ഉണ്ടായിരുന്നതായും ഇപ്പോള്‍ തനിക്ക് അത്തരം ഉപാധികളില്ലെന്നും താരം പറഞ്ഞു. തന്റെ എക്സാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കിയ സംഗീത ആളുടെ പേര് പറയാന്‍ തയ്യാറായില്ല.
‘ഞാന്‍ വളരെ സങ്കോചത്തിലായിരുന്നു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയില്ല, കഴുത്ത് അത്ര ആഴത്തില്‍ കാണാനാകില്ല, വസ്ത്രം ഈ പ്രത്യേക നീളത്തേക്കാള്‍ ചെറുതായിരിക്കരുത്..ഇങ്ങനെ പോയിരുന്നു. ആദ്യം ഞാന്‍ ചെയ്തു, പക്ഷേ ഒടുവില്‍ എന്നെ അനുവദിച്ചില്ല. അപ്പോള്‍ എനിക്ക് അല്‍പ്പം ലജ്ജ തോന്നി. ഇപ്പോള്‍, ഞാന്‍ അങ്ങനെ ഒന്നുമല്ല. ഇപ്പോള്‍ എനിക്ക് പേടിയില്ല. അന്ന് ഞാന്‍ വളരെ മിതഭാഷിയായിരുന്നു. എന്റെ ജീവിതത്തിന്റെ ആ ഭാഗം മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്തായാലും ഞാന്‍ അത് മാറ്റി. ഞാന്‍ ഇപ്പോഴത്തെ ആളായി മാറി’ സംഗീത മറുപടി നല്കി.
സല്‍മാനുമായി പിരിഞ്ഞതിന് ശേഷം സംഗീക ബിജ്ലാനി മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനുമായി വിവാഹിതയായിരുന്നു. 1996-ലായിരുന്നു ഈ വിവാഹം. 2019-ല്‍ ഇരുവരും പിരിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]