ഡോ: അജയ് കുമാർ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന “ദേശക്കാരൻ “എന്ന ചിത്രം ജനുവരി 3 ന് തിയേറ്ററിൽ എത്തും. തിറയാട്ടം പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ18 തിറയാട്ട ക്കോലങ്ങൾ അവതരിപ്പിക്കുന്നു. തിറയാട്ടവും തെയ്യവും പൂർണ്ണമായും പശ്ചാത്തലത്തിൽ വരുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ദേശക്കാരൻ. തവരക്കാട്ടിൽ പിക്ചേഴ്സ് ബാനറിൽ അനിൽ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് ഡോ.ഹസീന ചോക്കിയിൽ.
ടി.ജി രവി ,വിജയൻ കാരന്തൂർ, ചെമ്പിൽ അശോകൻ, ശ്രീജിത്ത് കൈവേലി, ഗോപിക അനിൽ, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റർ അസ്വൻ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നിഖിൽ പ്രഭ. ക്യാമറ: യെദു രാധാകൃഷ്ണൻ, എഡിറ്റർ: ബാബു രത്നം, പശ്ചാത്തല സംഗീതം: നന്ദു കർത്ത, SFX & ഫൈനൽ മിക്സ്:എം ആർ രാജകൃഷ്ണൻ
കളറിസ്റ്റ്: ലിജു പ്രഭാകർ, ഡി ഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ വർക്ക്സ്., VFX & ടൈറ്റിൽ: രന്തീഷ് രാമകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻഎഡിറ്റർ: ബാബു രത്നം, അസോസിയേറ്റ് ഡയറക്ടർ: ജിത്തു കാലിക്കറ്റ്, സന്ദീപ് കുറ്റ്യാടി, സ്റ്റിൽസ്: സാസ്ഹംസ , സബ്ടൈറ്റിലുകൾ: ഗീതാഞ്ജലി ഹരിഹരൻ.
മേക്കപ്പ്: സിനൂപ് രാജ്, കലാസംവിധാനം: നാഥൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കോഴിക്കോട്, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]