
ബെംഗളൂരു: വഞ്ചനാക്കേസിൽ നടൻ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. രജനികാന്ത് നായകനായെത്തിയ ‘കൊച്ചടൈയാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെന്ന ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർട്ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കേസിലാണ് ലത ഹാജരായത്.
ലതയുടെ പേരിലുള്ള കേസിൽ വഞ്ചനയ്ക്കും തെറ്റായ വിവരങ്ങൾ നൽകിയതിനും ചുമത്തിയ വകുപ്പുകൾ കർണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലത രജനികാന്തിനെതിരായ കുറ്റങ്ങൾ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ഇപ്പോൾ ലതയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജറരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ജനുവരി ആറിലേയ്ക്ക് മാറ്റി.
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് സംവിധാനംചെയ്ത ചിത്രമായിരുന്നു ‘കൊച്ചടൈയാൻ’. ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസർ. ഇവർ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതാ രജനികാന്തായിരുന്നു ജാമ്യം. തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]