അല്ലു അർജുൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദ റൂള്‍’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആഘോഷപൂർവമാണ് സിനിമാപ്രേമികൾ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് നായിക രശ്മിക മന്ദാന. ഐ.എഫ്.എഫ്.ഐ. വേദിയിൽ സംസാരിക്കുകയായിരുന്നു രശ്മിക.
ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം അവസാനഘട്ട പ്രവർത്തനങ്ങളിലാണെന്ന് രശ്മിക പറഞ്ഞു. അല്ലു സംവിധായകൻ സുകുമാറിനൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ്. പുഷ്പ 2-വിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രതീക്ഷിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും നടി കൂട്ടിച്ചേർത്തു.
സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരം നേടികൊടുത്തതും ഇതേ ചിത്രമാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ചിത്രത്തില്‍ അല്ലു അര്‍ജുനും രശ്മിക മന്ദാനയ്ക്കും പുറമെ ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]