
വിജയ് നായകനായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടന് പറഞ്ഞത്. ഇതിനെതിരേ തൃഷ ശക്തമായി രംഗത്തുവന്നു. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മന്‍സൂര്‍ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അലിഖാന്റെ വാദം. ഒരിക്കലും മാപ്പുപറയില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ കേസെടുത്തതോടെ പിന്നീട് ഖേദപ്രകടനത്തിന് തയ്യാറായി. ഇതോടെ തെറ്റ് മനുഷ്യസഹജമാണെന്നും ക്ഷമിക്കുന്നത് ദൈവികമാണെന്നുമാണെന്ന് തൃഷ പ്രതികരിച്ചു.
എന്നാല്‍ തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നാണ് മന്‍സൂര്‍ അലി ഖാന് ഇപ്പോള്‍ പറയുന്നത്. മാനനഷ്ടക്കേസ് നല്‍കാനായി തന്റെ അഭിഭാഷകന് രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞെന്നാണ് അലിഖാന് പറയുന്നത്. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു വലിയ തമാശയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. സംഭവം ഒത്തുതീര്‍ന്നതിന് പിന്നാലെയാണ് നടന്റെ പുതിയ നീക്കം. മാനനഷ്ടക്കേസ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അത് റദ്ദാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]