
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രതിഭാപുരസ്കാരങ്ങൾക്ക് സംവിധായകൻ വി.എം. വിനു, നിർമ്മാതാവും നടനുമായ എ.വി. അനുപ് എന്നിവരെ തിരഞ്ഞെടുത്തു. മികച്ച ചലചിത്ര പ്രസിദ്ധീകരണത്തിനുള്ള പ്രേം നസീർ പുരസ്കാരം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനാണ്. ഒക്ടോബർ മാസത്തെ കൈതപ്രം പതിപ്പിനാണ് പുരസ്കാരം.
‘ജാനകി ജാനേ’യാണ് സാമൂഹ്യപ്രസക്തിയുള്ള മികച്ച കുടുംബചലച്ചിത്രം. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗാന്ധിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ബഹുഭാഷാ ഹൃസ്വചലച്ചിത്രം: ദി ഫുട്ട് പ്രിന്റ്സ് (നിർമ്മാണം: കെ.ജി. ബാബുരാജൻ), ബഹുമുഖപ്രതിഭ: പ്രൊഫസർ കെ.പി. മാത്യു.
മികച്ച ടെലിസീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം – മഴവിൽ മനോരമ), നോവൽ : ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്ടർ ശശികല പണിക്കർ), ടെലിഫിലിം: അച്ഛൻ്റെ പൊന്നുമോൾ (നിർമ്മാണം : ഹസ്സൻകോയ, നല്ലളം), സംവിധായകൻ : ഗഫൂർ പൊക്കുന്ന് (ചുടു കണ്ണീരാൽ), നടൻ: ബാവ കുട്ടായി, നടി: സുശീല പപ്പൻ, ഗാനരചന : മനോജ്കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ : പ്രത്യാശ്കുമാർ, ഗായകൻ : ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ്, ചലച്ചിത്ര ലേഖനം: ഡോക്ടർ എലൈൻ, ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ; അജീഷ് അത്തോളി (ജീവൻ ടി.വി.), ക്യാമറമാൻമാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരള വിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എ.സി.വി.) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.
2024 ജനുവരി 14 ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]