
എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് കങ്കുവ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍. ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്നും യൂസഫിന്റെ കഴിവും കാഴ്ച്ചപ്പാടുകളും കങ്കുവ ടീമിന് അമൂല്യമായ സമ്പത്തായിരുന്നുവെന്നും നിര്‍മാതാക്കള്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘ഞങ്ങളുടെ പ്രിയപ്പെട്ട എഡിറ്റര്‍ നിഷാദ് യൂസഫിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. നിങ്ങളുടെ കഴിവും അര്‍പ്പണബോധവും കാഴ്ച്ചപ്പാടും ഞങ്ങളുടെ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു. നിങ്ങളുടെ വിയോഗം ഞങ്ങളെ അഗാധമായ ശൂന്യതയിലാഴ്ത്തുന്നു. ഈ ദുഖം നിറഞ്ഞ സമയത്ത് ഞങ്ങളുടെ പ്രാര്‍ഥനകള്‍ നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുണ്ട്.’-സ്റ്റുഡിയോ ഗ്രീന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തന്റെ പുതിയ സിനിമയായ കങ്കുവ നവംബര്‍ 14-ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിടപറഞ്ഞത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ നിഷാദ് പങ്കെടുത്തിരുന്നു. ചിത്രത്തിലെ നായകനായ സൂര്യയ്ക്കൊപ്പമുള്ള സെല്‍ഫിയും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൊച്ചി പനമ്പള്ളി നഗറിലുള്ള ഫ്ളാറ്റിലാണ് നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]