
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു.
റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നടൻ ചെമ്പൻ വിനോദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
ഒരു കയ്യിൽ മെഷീൻ ഗണ്ണും മറുകയ്യിൽ ചുറ്റികയുമേന്തി കാറിനുമുകളിൽ കയറി പിന്തിരിഞ്ഞുനിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ബുള്ളറ്റിന്റെ ചെയിനാണ് റമ്പാന്റെ ആയുധമെന്ന് പൂജാ ചടങ്ങിൽ ചെമ്പൻ വിനോദ് പറഞ്ഞു.
മോഹൻലാൽ അവതരിപ്പിക്കുന്ന റമ്പാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്. സമീർ താഹിറാണ് ഛായാഗ്രഹണം.
വിഷ്ണു വിജയ് സംഗീത സംവിധാനവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. മസ്ഹർ ഹംസയാണ് പ്രൊഡക്ഷൻ ഡിസൈൻ.
റോണക്സ് സേവ്യറാണ് മേക്കപ്പ്. ചെമ്പൻ വിനോദ്, ഐൻസ്റ്റീൻ സാക് പോൾ, ഷൈലേഷ് ആർ സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
2025 വിഷു-ഈസ്റ്റർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. Content Highlights: rambaan movie motion poster, mohanlal and joshiy movie, chemban vinod jose Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]