
കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത കുടുംബ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഓഗസ്റ്റ് 30നാണ് തിയേറ്ററുകളിലെത്തിയത്. എന്തുകൊണ്ടോ ആ സമയത്ത് ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഒടിടി റിലീസിന് ശേഷം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഭരതനാട്യം.
സെപ്റ്റംബർ 27 മുതൽ ആമസോൺ പ്രൈം,മനോരമ മാക്സ്, എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നന്നായി ചിരിപ്പിക്കുന്ന സന്ദർഭങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവുമെല്ലാം സിനിമയുടെ പ്രത്യേകതയാണെന്ന് പ്രേക്ഷകർ പങ്കുവയ്ക്കുന്നു.
സായ് കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു (തല്ലുമാല ഫെയിം), നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റർടൈൻമെന്റിന്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘ഭരതനാട്യ’ ത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]