
തെലുങ്ക് നടൻ രാംചരണിന് ലണ്ടനിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ ഒരുങ്ങുന്നു. താരത്തിനോടുള്ള ആദരസൂചകമായാണ് പ്രതിമ നിർമിക്കുന്നത്. രാംചരണിനെക്കൂടാതെ അദ്ദേഹത്തിൻ്റെ വളർത്തുനായ റെെമിൻ്റെ പ്രതിമയും ഒരുക്കും.
അബുദാബിയിൽ നടന്ന ഐ.ഐ.എഫ്.എ അവാർഡ്സിൽ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് അധികൃതർ രാംചരണിൻ്റെ മെഴുക് പ്രതിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
രാം ചരൺ തൻ്റെ വളർത്തുനായ്ക്ക് ഒപ്പം സ്റ്റുഡിയോയിലേയ്ക്ക് കടന്നുവരുന്നത് വീഡിയോയിലുണ്ട്. നടൻ്റെയും റെെമിൻ്റേയും അളവുകൾ എടുക്കുന്നതും വീഡിയോയിലുണ്ട്. മാഡം ട്യുസോ കുടുംബത്തിലേയ്ക്ക് തൻ്റെ മെഴുക് പ്രതിമ നിർമിക്കുന്നതിലെ സന്തോഷവും താരം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]