ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന്റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തു. നിർമാതാക്കളായ സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. സിനിമയുടെ ലോഞ്ച് സമയം മുതൽ, ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളും വിജയകരമായ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള സിനിമകളും നിർമ്മിക്കുകയും വിതരണം ചെയ്യുന്ന പ്രൊഡക്ഷൻ കമ്പനിയാണ് ലൈക്ക പ്രൊഡക്ഷൻസ്. ഈ വർഷം ആദ്യം അജിത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ വിദേശ വിതരണാവകാശം ലൈക്കയായിരുന്നു സ്വന്തമാക്കിയത്. ക്യാപ്റ്റൻ മില്ലർ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ, ട്രെയിലർ, മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.
സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയായി അഭിനയിക്കുന്നു. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയവരാണ് താരനിരയിൽ ഉൾപ്പെടുന്നത്. 2023 ഡിസംബർ 15 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സംഗീതം: ജി വി പ്രകാശ്, DOP: സിദ്ധാർത്ഥ നുനി. എഡിറ്റർ: നാഗൂരാൻ,കലാസംവിധാനം: ടി.രാമലിംഗം. വസ്ത്രാലങ്കാരം: പൂർണിമ രാമസാമി & കാവ്യ ശ്രീറാം. സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ. പബ്ലിസിറ്റി ഡിസൈനർ: ട്യൂണി ജോൺ (24AM). വരികൾ: വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കാബർ വാസുകി. വിഎഫ്എക്സ് സൂപ്പർവൈസർ: മോനേഷ് എച്ച്. നൃത്തസംവിധാനം: ഭാസ്കർ. ശബ്ദമിശ്രണം: എം ആർ രാജകൃഷ്ണൻ. പിആർഓ : പ്രതീഷ് ശേഖർ
Content Highlights: captain miller movie latest updates, arun matheswaran and dhanush
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]