തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ‘സൂര്യാസ് സാറ്റർഡേ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തി. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. നാനിയുടെ അഭിനയത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും കെെയടി നേടുന്നുണ്ട്.
പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം പകർന്നത് ജേക്സ് ബിജോയിയാണ്. ബാക്ക്ഗ്രൗണ്ട് സ്കോറെല്ലാം കൃത്യമായ് പ്ലേസ് ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം.
‘പൊറിഞ്ചു മറിയം ജോസ്’, ‘അയ്യപ്പനും കോശിയും’, ‘ഫോറൻസിക്’, ‘രണം’, ‘കൽക്കി’, ‘ജന ഗണ മന’, ‘ഇഷ്ക്’, ‘പുഴു’, ‘കടുവ’, ‘കാപ്പ’, ‘കുമാരി’, ‘ഇരട്ട’, ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി ഒട്ടനവധി സിനിമകൾക്ക് ജേക്സ് ബിജോയ് സംഗീതം ഒരുക്കിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ‘ഏയ്ഞ്ചൽസ്’നാണ്. അവിടെ നിന്നും ആരംഭിച്ച സംഗീത യാത്ര ഇന്ന് ‘സൂര്യാസ് സാറ്റർഡേ’യിൽ എത്തി നിൽക്കുമ്പോൾ ലോകം അറിയപ്പെടുന്ന സംഗീത സംവിധായകനായ് അദ്ദേഹം മാറിക്കഴിഞ്ഞു. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപിടി ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]