ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതില്‍ വ്യക്തത വരുത്തി നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി ആരോപിച്ചു. സാമ്പത്തികമായി പണം കൈപ്പറ്റിയെന്ന് ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും അതിന് പിന്നില്‍ യൂട്യൂബ് ചാനലുകളാണെന്നും നടി ആരോപിച്ചു.
”പിഗ്മാന് എന്ന സിനിമയിലാണ് സംഭവം. അവിരാ റബേക്ക എന്നാണ് സംവിധായകന്റെ പേര്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമാണ്. രമ്യാ നമ്പീശനൊക്കെ ഉണ്ടായിരുന്നു.
സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര് വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ച് കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത് റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന് എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്പര്യമില്ലെന്ന് മനസ്സിലായപ്പോള്‍ മാപ്പ് പറഞ്ഞു.
ഇപ്പോള്‍ എനിക്കെതിരേ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിന് പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണ്”- നടി പറഞ്ഞു.
തന്നെ സാമ്പത്തികമായി തട്ടിപ്പിനും ഇരയാക്കിയെന്ന് നടി പറഞ്ഞു. മമ്മൂട്ടി നായകനായ ബ്ലെസി സംവിധാനം ചെയ്ത സിനിമയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ മാനേജര്‍ എന്ന് പറഞ്ഞ ആള് തട്ടിപ്പിനിരയാക്കി. നാല് വര്‍ഷത്തിന് മുമ്പാണ് സംഭവം നടന്നത്. കാന്‍സര്‍ രോഗിയുടെ വേഷം എന്നാണ് പറഞ്ഞത്. അതിന് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ കോസ്മെറ്റിക് സര്‍ജറി വരെ നടത്തി. എന്നാല്‍ ബ്ലെസിയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനൊരു സിനിമ ചിത്രീകരിക്കുന്നില്ല എന്ന് മനസിലായത്. അമല്‍ എന്ന പേരില്‍ പരിചയപ്പെട്ട ആളാണ് തന്നെ കബളിപ്പിച്ചത്. ഇത് പറഞ്ഞത് തന്നേപ്പോലെ നിരവധി ആളുകളെ ഇയാള്‍ പറ്റിച്ചിട്ടുണ്ടാകാം എന്നതിനാലാണ്- നടി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]