
ഷാരൂഖ് ഖാൻ നായകനാകുന്ന ജവാനിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘നോട്ട് രാമയ്യ വസ്താവയ്യ’ എന്ന ഗാനം ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെയും നയന്‍താരയുടെയും നൃത്തമാണ് ഗാനത്തിന്റെ ഹെെലെെറ്റ്.
നേരത്തെ ട്വിറ്ററിൽ ഈ ഗാനത്തിന്റെ ടീസർ ഷാരൂഖ് ഖാൻ പങ്കുവെച്ചിരുന്നു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മൂന്ന് ഭാഷകളിൽ ‘നോട്ട് രാമയ്യ വസ്താവയ്യ’ പുറത്തിറങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊറിയോഗ്രാഫര്‍ വൈഭവി മര്ച്ചെന്റാണ് ഗാനത്തിന് നൃത്ത സംവിധാനം ഒരുകിയിരിക്കുന്നത്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ഈ അറ്റ്ലീ ചിത്രം സെപ്റ്റംബർ ഏഴിന് മൂന്ന് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലീസിനുവേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ ചെയുന്നത് പപ്പറ്റ് മീഡിയയാണ്.