
തമിഴ് നടൻ വിജയുടെ മകൻ ജെയ്സൺ സഞ്ജയ് സംവിധായകനാകുന്നു. ലെെക്ക പ്രൊഡക്ഷൻസാണ് ജെയ്സൺ സഞ്ജയുടെ ആദ്യ സംവിധാന സംരംഭം നിർമിക്കുന്നത്.
ചിത്രത്തിനുള്ള കരാർ ഒപ്പിടുന്ന ചിത്രം നിർമാതാക്കൾ പുറത്തുവിട്ടു. സഞ്ജയെ നായകനാക്കി സിനിമ ചെയ്യാൻ നിരവധി സംവിധായകർ ശ്രമിച്ചിരുന്നു.
കുറച്ചുനാൾ മുൻപ് അൽഫോൺസ് പുത്രൻ സഞ്ജയോട് കഥ പറഞ്ഞിരുന്നു. വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടെങ്കിലും സഞ്ജയ്ക്ക് ആ സമയം അഭിനയിക്കാൻ താത്പര്യമില്ലായിരുന്നു.
വിജയ് ആരാധകർക്ക് വലിയ സർപ്രെെസാണ് പുതിയ വാര്‍ത്ത നൽകിയിരിക്കുന്നത്. ആശംസകൾ നേർന്നുകൊണ്ട് നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]