
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയമിറക്കിയത്.
പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഷാരൂഖ് നായകനായി അവസാനമിറങ്ങിയ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകൾക്ക് ശേഷമെത്തുന്ന ചിത്രമെന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘കിങ്ങി’നായി കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]