
വിമാനത്തിൽ നിന്നുള്ള ബോളിവുഡ് നടി സാറ അലി ഖാന്റെ വീഡിയോ വെെറലാകുന്നു. വിമാന യാത്രയ്ക്കിടെ എയർ ഹോസ്റ്റസ് അബദ്ധവശാൽ നടിയുടെ വസ്ത്രത്തിൽ ജ്യൂസ് തെറിപ്പിക്കുന്നതും നടി അസ്വസ്ഥയായി സീറ്റിൽ നിന്ന് എഴുന്നേറ്റ് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. വില കൂടിയ വസ്ത്രത്തിൽ ജ്യൂസ് തെറിച്ചതിന്റെ അസ്വസ്ഥതയാണ് താരം പ്രകടിപ്പിച്ചതെന്ന് ആരാധകർ പ്രതികരിച്ചു. #SaraOutfitSpill എന്ന ഹാഷ്ടാഗിനൊപ്പമാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിക്കുന്നത്.
അതേസമയം, ഇത് പബ്ലിസിറ്റിക്ക് വേണ്ടിയിട്ടുള്ള വെറും നാടകമാണെന്ന് ഒരുവിഭാഗം ആളുകൾ പ്രതികരിച്ചു. സെക്കൻ്റുകൾ മാത്രം ദെെർഘ്യമുള്ള വീഡിയോയിലൂടെ പബ്ലിസിറ്റിക്കാണ് ഇവർ ശ്രമിക്കുന്നതെന്നാണ് ആരോപണം. പരസ്യചിത്രത്തിൻ്റെ ഭാഗമാണിതെന്നും സിനിമ ഷൂട്ടിങ്ങിൽ നിന്നുള്ളതാണെന്നും ആരോപിക്കുന്നവരുണ്ട്. സംഭവത്തിൽ നടി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഹോമി അദാജാനിയ സംവിധാനം ചെയ്ത ‘മർഡർ മുബാറക്കി’ലാണ് നടി ഒടുവിലായി വേഷമിട്ടത്. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ധർമ പ്രൊഡക്ഷൻസും സിഖ്യ എന്റര്ടെയിൻമെന്റും ചേർന്ന് നിർമിക്കുന്ന ചിത്രത്തിലാണ് സാറാ അലി ഖാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]