
മഹാരാഗ്നി-ക്വീൻ ഓഫ് ക്വീൻസ് ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടു. ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജോൾ, നസിറുദ്ദീൻ ഷാ, പ്രഭുദേവ, സംയുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തിൽ കജോളും സംയുക്തയുമെത്തുന്നത്. സംയുക്തയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്.
വെങ്കട അനീഷ് ഡോറിഗില്ലു, ഹർമൻ ബവേജ എന്നിവർ ചേർന്ന് നിർമ്മിച്ച മഹാരാഗ്നിയിൽ ജിഷു സെൻഗുപ്ത, ആദിത്യ സീൽ, ഛായ കദം, പ്രമോദ് പഥക് എന്നിവരും അഭിനയിക്കുന്നു. ഹർഷവർധനാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.
ടിപ്സ് ഒഫീഷ്യൽ അതിൻറെ യൂട്യൂബ് ചാനലിൽ ടീസറിന് താഴെ ചിത്രത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, സ്ഫോടനാത്മകമായ ആക്ഷനും, ഹൃദയസ്പർശിയായ കഥയും, റോ ഇമോഷനും ചേർന്ന ഒരു കോക്ടെയിൽ ആയിരിക്കും ചിത്രം എന്നാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ മഹാരാഗ്നി ഇന്ത്യയിലുടനീളം റിലീസ് ചെയ്യും. രാജീവ് മേനോൻറെ മിൻസാര കനവ് (1997) എന്ന ചിത്രത്തിന് ശേഷം 27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭദേവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാഗ്നി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]