
ദിലീപ് കോമഡികള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഇടയ്ക്കെവിടെയോ മുങ്ങിതാണുവെന്ന് കരുതിയ ദിലീപിന് സ്വന്തമെന്ന അവകാശപ്പെടാനാവുന്ന അതേ ശൈലിയിലുള്ള തമാശകളും മാനറിസങ്ങളും വീണ്ടുമെത്തുകയാണ് പവി കെയര്‍ടേക്കര്‍ എന്ന ചിത്രത്തിലൂടെ. നടനും സംവിധായകനുമായ വിനീതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം പഴയ ദിലീപ് ചിത്രങ്ങള്‍ സൃഷ്ടിച്ച അതേ ഓളം തിയേറ്ററുകളില്‍ വീണ്ടുമൊരുക്കുകയാണ്.
വര്‍ഷങ്ങള്‍ക്കുശേഷമുളള പ്രവാസജീവിതത്തിന് ശേഷം ഒരു ആഡംബര ഫ്ളാറ്റിന്റെ കെയര്‍ ടേക്കറായി ജോലി നോക്കുകയാണ് പവിത്രന്. ജീവിതപ്രാരാബ്ധങ്ങള്ക്കിടെ പാര്‍ട്ട് ടൈമായി ഫ്ളാറ്റിലെ സെക്യൂരിറ്റി പണിയും ചെയ്യുന്നുണ്ട് പവിത്രന്. ബ്രോ എന്ന തന്റെ നായയുമായാണ് ഒഴിവുസമയങ്ങള്‍ പവിത്രന് ചെലവഴിക്കുന്നത്.
ജീവിതത്തിലാരുമില്ലാതെ കഴിയുന്ന പവിത്രന് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ആരുമില്ലെന്ന പറയാമെങ്കിലും പവിത്രന് സ്വന്തമെന്ന വിശേഷിപ്പിക്കാവുന്നതൊക്കെയും പവിത്രന് ചുറ്റുമുണ്ട്.
പവിത്രന് എന്ന പ്രാധാന്യമേറിയ കഥാപാത്രത്തിനായി ദിലീപ് നല്ലവണ്ണം പരിശ്രമിച്ചിട്ടുണ്ടെന്ന് പറയാം. പാളിപോകുമെന്ന തോന്നിയേക്കാവുന്ന രംഗങ്ങളില്‍ പോലും ദിലീപ് മാനറിസം കൊണ്ടുതന്റേതാക്കി മാറ്റിയ കാഴ്ചയാണ് തിയേറ്ററുകളില്‍ കാണാന്‍ കഴിയുക.
ദിലീപിന്റെ പഴയ പെര്‍ഫോമന്‍സ് മാത്രമല്ല, മികച്ച ചിത്രങ്ങള്‍ മാത്രം സമ്മാനിച്ച വിനീത് വീണ്ടും തന്റെ സ്ഥാനമുറപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. അരവിന്ദന്റെ അതിഥികള്‍ക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവന് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയര്‍ ടേക്കര്‍’.
കലാഭവന്‍ ഹനീഫ, നെടുമുടി വേണും, ഒടുവില്‍ ഉണ്ണികൃഷ്ണന്, ജഗതി ശ്രീകുമാര്‍ പോലുള്ള അതുല്യ നടന്മാര്ക്കൊപ്പമുള്ള ദിലീപ് കോംബിനേഷുകളും നമ്മള്‍ക്ക് പ്രിയങ്കരമാണ്. പക്ഷേ പവികെയര്ടേക്കര് എന്ന ചിത്രത്തിലൂടെ ആസ്വാദനത്തിന്റെ അതിര്‍വരമ്പുകളില്ലാതെ പ്രേക്ഷകരെ കൊണ്ടുപോകാന്‍ ദിലീപിന് സാധിച്ചു. കുട്ടികള്‍ക്കൊരു ചെറിയ വിരുന്ന് തന്നെയാണ് പടം ഒരുക്കുന്നത്.
സി.ഐ.ഡി മൂസ പോലുള്ള ദിലീപ് ചിത്രങ്ങളില്‍ തന്റെ അരുമയായ നായയുമായി ഇടപഴകുന്ന ദിലീപ് രംഗങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ് ഈ ചിത്രത്തില്‍ ബ്രോ എന്ന തന്റെ നായയുമായുള്ള ദിലീപിന്റെ രംഗങ്ങള്‍. ഒരുഘട്ടത്തില്‍ ബ്രോ എന്ന തന്റെ നായയെ പിരിയാന്‍ പോലും പവിത്രന് നിര്‍ബന്ധിതനാകുന്നു. ഹിറ്റ് ദിലീപ് സിനിമകളുടെ സംവിധായകനായ ജോണി ആന്റണി ദിലീപിനൊപ്പം ഒരു മുഴുനീള വേഷത്തിലാണ് പവി കെയര്ടേക്കറിലെത്തുന്നത്.
രാമലീല എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മ വേഷത്തിലെത്തിയ രാധിക ശരത്കുമാറും ചിത്രത്തിലൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പവിത്രന് താമസിക്കുന്ന വീടിന്റെ ഉടമ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥയായാണ് രാധിക ഇക്കുറി സ്ക്രീനിലെത്തുന്നത്.
അഞ്ചുനായികമാരാണ് ചിത്രത്തില്‍ ദിലീപിനുള്ളത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാരായി എത്തുന്നത്.
ചിത്രത്തില്‍ പുതുമുഖങ്ങളായെത്തുന്ന അഞ്ച് നായികമാരും അവരുടെ പങ്ക് മനോഹരമാക്കാനും ശ്രമിച്ചിട്ടുണ്ട്. ധര്മജന് ബോള്‍ഗാട്ടി, സഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രണയവും വളര്‍ത്തുമൃഗങ്ങളോട് തോന്നുന്ന സ്നേഹവും എല്ലാം നിറച്ച് ഒരു ഫീല്‍ ഗുഡ് പടമെന്ന വിശേഷണത്തിന് എന്തുകൊണ്ടും പവി കെയര്‍ടേക്കറിന് അര്‍ഹതയുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ച മിഥുന് മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. അടുത്ത കാലത്തായി ജനപ്രിയ സിനിമകളുടെ അങ്കത്തട്ടാവുകയാണ് മലയാള സിനിമ. പവി കെയര്‍ ടേക്കറും പതിവ് തെറ്റിക്കുന്നില്ല. മലയാള സിനിമയുടെ 2024 എന്ന സുവര്‍ണ വര്‍ഷത്തിന്റെ തന്നെ ഭാഗമാണ് പവി കെയര്‍ ടേക്കര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]